Wednesday, October 19, 2011

സഖാവ് ബിജേഷ്......







൨൦൦൯ ഒക്ടോബര്‍ ഇരുപത്തി നാലാം തീയതി രാത്രി...നാട്ടില്‍ നിന്നും വന്ന ഒരു ഫോണ്‍ അറ്റന്‍ഡ് ചെയ്ത ഞാന്‍ ഞെട്ടി..ഫോണിന്റെ അങ്ങേ തലക്കല്‍ സഖാവ് മോഹനന്‍...



നമ്മുടെ സഖാവ് ബിജേഷിന് വെട്ടേറ്റിരിക്കുന്നു...



രാവിലെ ബാങ്കിലേക്ക് ജോലിക്ക് പോവുകയായിരുന്ന സഖാവിനെ എന്‍.ഡി.എഫ് ക്രിമിനല്‍ സംഗം വെട്ടി നുറുക്കിയിരിക്കുന്നു....



എന്തെന്നില്ലാത്ത ഞെട്ടല്‍...വല്ലാത്ത ഒരു നടുക്കം..



ഇപ്പോള്‍ എങ്ങിനെയുണ്ട്...



അവസ്ഥ വളരെ മോശമാണ്...തൃശൂര്‍ എലൈറ്റ്‌ ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്...



ഒന്നും പറയാനായിട്ടില്ല...



കൂടപ്പിറപ്പിനെ വെട്ടിനുറുക്കിയത് കേട്ട് നില്‍ക്കേണ്ടി വന്ന ഒരു പ്രവാസിയുടെ അവസ്ഥ...















ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ വൈസ്‌ പ്രസിഡണ്ടും, എസ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അന്ഗവുമായ സഖാവ് ബിജെഷിനെ എന്‍.ഡി.എഫ്. ക്രിമിനല്‍ സംഗം വെട്ടിയത് കൊല്ലാന്‍ വേണ്ടി ആയിരുന്നു..തലക്കും ഇരു കൈകള്‍ക്കും കാലിനും മാരകമായി പരിക്കേറ്റ സഖാവിനെ തൃശ്ശൂരിലെ എലൈറ്റ്‌ ആശുപത്രിയില്‍ ശാസ്ത്രക്ക് വിധേയനാക്കി. തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പഴഞ്ഞി ശാഖയില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്ന ബിജേഷ് രാവിലെ ഒന്‍പതു മണിക്ക് ജോലിക്ക് പോകുംവഴി ഐ.സി.എം എല്‍.പി. സ്കൂളിന് അടുത്ത് വെച്ചാണ് എന്‍.ഡി.എഫ്. ക്രിമിനല്‍ സംഗം സഖാവിന്റെ നേരെ ആയുധങ്ങളുമായി ചാടി വീണത്‌. മൂന്ന്‍ ബൈകുകളില്‍ ആസൂത്രിതമായി എത്തിയ ആക്രമിസംഗം ബൈക്ക്‌ തടഞ്ഞു നിര്‍ത്തി ആസൂത്രിതമായി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ഇരുപതോളം വട്ടുകള്‍...തലക്കും, കാലിന്റെ ചിരട്ടയിലും, ചുമലിലും, ഇരു കൈകളിലും നിറയെ വെട്ടി. കരച്ചില്‍ കേട്ട് ആളുകള്‍ ഓടി വരുമ്പോഴേക്കും ആക്രമികള്‍ രക്ഷപ്പെട്ടു..ഉടനെ സ്ഥലത്തെത്തിയ പാര്‍ട്ടി നേതാക്കള്‍ ആണ് സഖാവിനെ തൃശൂര്‍ ആശുപത്രിയില്‍ എത്തിച്ചത്....










പിന്നെയുള്ള ഓരോ നിമിഷവും ഞങ്ങളുടെ ഗ്രാമം തേങ്ങുകയായിരുന്നു...





ജാതി മത രാഷ്ട്രീയ ഭേതമന്യേ മുഴുവന്‍ ആളുകളും ബിജേഷിന്റെ ജീവനുവീണ്ടി കരഞ്ഞു പ്രാര്‍ഥിച്ചു...





കാരണം സഖാവ് അത്രയ്ക്കും ഞങ്ങളുടെ ഗ്രാമത്തിലെ ജനമനസ്സുകളില്‍ ഇടം നേടിയിരുന്നു...





ഞങ്ങള്‍ പ്രവാസികളുടെ ഇടയിലും ആശങ്കയുടെ ദിവസങ്ങള്‍ ആയിരുന്നു..പിന്നീട്..





ഞങ്ങള്‍ പരസ്പരം ഫോണ്‍ ചെയ്തു കാര്യങ്ങള്‍ അറിയുന്നുണ്ടായിരുന്നു..





ഞങ്ങളുടെ പ്രദേശത്തെ ജനങ്ങളും പാര്‍ട്ടി നേതാകാന്‍മാരും മുഴുവന്‍ സമയം ആശുപത്രിയില്‍ കേന്ദ്രീകരിച്ച് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ചികില്‍സ ലഭ്യമാക്കുവാന്‍ വേണ്ടി ശ്രമിച്ചു കൊണ്ടിരുന്നു..





രണ്ടു ദിവസം കഴിഞ്ഞു വിളിച്ചപ്പോള്‍ കുറച്ചെങ്കിലും ആശ്വാസകരമായ വാര്‍ത്തയാണ് കേള്‍ക്കാന്‍ കഴിഞ്ഞത് സഖാവ് അപകടനില തരണം ചെയ്യുന്നു...





ഞങ്ങള്‍ ഇവിടെ യുള്ള മുഴുവന്‍ പ്രവാസിളുമായും ബന്ടപ്പെട്ടു...എല്ലാവരും ബിജേഷിനു വേണ്ടി തേങ്ങുകയായിരുന്നു.. കാരണം അവര്‍ക്ക് സഖാവ് അത്ര പ്രിയപ്പെട്ടതായിരുന്നു..





ഞങ്ങള്‍ എല്ലാവരും ഒരു ദിവസം അജ്മാനില്‍ കൂടാന്‍ തീരുമാനിച്ചു.. വൈകീട്ട് എല്ലാവര്ക്കും ഫോണ്‍ ചെയ്യാന്‍ തുടങ്ങി...





വൈകീട്ട് അഞ്ചുമണിക്ക് ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ നാട്ടില്‍ നിന്നും വന്ന കോള്‍ എടുത്തപ്പോള്‍ ആകെ തളര്‍ന്നു പോയി...അങ്ങേ തലക്കല്‍ സഖാവ് മുരളിയേട്ടന്റെ തേങ്ങല്‍...സഖാവ് ബിജേഷ് നമ്മെ വിട്ടു പോയി...





പിന്നെ എന്താണ് ഉണ്ടായത് എന്ന് ഓര്‍മയില്ല...





സഖാവ് ബിജേഷ് ഇന്ന് ലോകത്ത്‌ ഇല്ല എന്ന് വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ...





ഞങ്ങളുടെ നാട് മൊത്തം കരയുകയായിരുന്നു...





ഇന്ന് ആ സഖാവ് ഞാങ്ങലോടോപ്പമില്ല...പക്ഷേ...





ഞങ്ങളുടെ മനസ്സുകളില്‍ സഖാവിന് മരണമില്ല...





ജീവിക്കുന്നു...ഞങ്ങളിലൂടെ.....















സഖാവിന്റെ ജീവന്‍ തിരിച്ചുകിട്ടുന്നതിന് എന്ത് വേണമെങ്കിലും ഞങ്ങള്‍ ചെയ്യാം

Saturday, May 9, 2009

കല്ലുംപുറം

തൃശൂര്‍ ജില്ലയിലെ വടക്കേ അറ്റത്ത്‌ കിടക്കുന്ന കടവല്ലൂര്‍ പഞ്ചായത്തിലെ ദേശീയ പാതയോട് ചേര്‍ന്നുകിടക്കുന്ന തൃശൂര്‍ ജില്ലയിലെ വ്യവസായ നഗരമായ കുന്നംകുളത്തിന് അടുത്ത് കിടക്കുന്ന പ്രദേശമാണ് കല്ലുംപുറം. കടവല്ലൂര്‍ പഞ്ചായത്തിലെ രണ്ടും മൂന്നും
വാര്‍ഡുകളില്‍ പരന്നുകിടക്കുന്നതാണ് കല്ലുംപുറം പ്രദേശം. മോസ്ക്കും, ചര്‍ച്ചും , അമ്പലവുമെല്ലാം ഈ ചെറിയ പ്രദേശത്തിന്റെ മത സൗഹാര്‍്ധ ചിന്നങ്ങളാകുന്നു. ശ്രീ മുത്തി ഭഗവതി പൂരം കടവല്ലൂര്‍ പഞ്ചായത്തിലെതന്നെ ഏറ്റവും വലിയ ഉല്‍സവാമയാണ് അറിയപ്പെടുന്നത്. കല്ലുംപുറം പള്ളിപ്പെരുന്നാലും വളരെ പ്രശസ്തമാണ്. കടവല്ലൂര്‍ ഗവ .ഹയര്‍ സെക്കന്‍ഡറി സ്കൂളും, കടവല്ലൂര്‍ ഘാതിയും, കടവല്ലൂര്‍ സര്‍വീസ് സഹകരണ ബാന്കുമെല്ലാം സ്ഥിതി ചെയ്യുന്നത് കല്ലുംപുറതതാണ്. കഴിഞ്ഞ oന്പതു
സംസ്ഥാന യുവജനോത്സവത്തില്‍ പഞ്ചവാദ്യകലയിലെ മുടിചൂടമാന്നന്മാരയിരുന്ന പെരിങ്ങോട് ഹൈസ്കൂളിനെ മലര്‍ത്തിയടിച്ച് ചരിത്ര വിജയം നേടിയ കടവല്ലൂര്‍ സ്കൂള്‍ പഞ്ചവാദ്യ സംഗം നാടിന്‍റെ അഭിമാനമാണ്. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തോളമായി കല്ലുംപുറം പ്രദേശത്തിന്റെ വാര്‍ഡ് മെംബറായ ഉഷാദാസിന്ടെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തിന്റെ വികസനത്തില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്‌.